അമ്പലത്തറ: ജാതിവെറിയുടെ പേരില്‍ ജീവന് നഷ്ടപ്പെടാന്‍ കാരണക്കാരായ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് അദ്ധ്യാപകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് ജസ്റ്റിസ് ഫോര്‍ നിതിന്‍ എന്ന പേരില്‍ അമ്പലത്തറയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ജാതിയുടെ നിറത്തിന്റെ പേരില്‍ ഇനിയൊരു മരണവും ഉണ്ടാവാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് പ്രതിഷേധ സായാന്ഹം ഉദ്ഘാടനം ചെയ്തു കൊണ്ട് മുനീസ അമ്പലത്തറ ആവശ്യപ്പെട്ടു. അമ്പലത്തറ കുഞ്ഞികൃഷ്ണന് അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ സി.കൃഷ്ണകുമാര്‍, ജയരാജന് കണ്ണോത്ത്, എന്‍. അമ്പാടി, അമ്പലത്തറ നാരായണന്, രാജന് ചെറുവലം, സരിജബാബു, റഹ്മാന് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു. രതീഷ് അമ്പലത്തറ സ്വാഗതവും റിസ നന്ദിയു പറഞ്ഞു. ബിറ്റ്സി ഷിബു,
പ്രസീത, ഷീബ, റെജിയ, ഷൈമിനി , ബിന്ദു , ഉണ്ണിമായ എന്നിവര്‍ നേതൃത്വം നല്കി.
