കരിന്തളം: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ചോയ്യംങ്കോടിനും കിണാവൂര്‍ റോഡിനും ഇടയില്‍ മെയിന്‍ റോഡിലായിരുന്നു വാഹന അപകടം നടന്നത്. കണ്ണൂര്‍ പയ്യാവൂരില്‍ നിന്നും ചായ്യോത്തേക്ക് വരികയായിരുന്ന കെ എല്‍ 78 ഇ 1306 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പയ്യാവൂരിലെ ജോസ് (65) ,ഭാര്യ ലീന (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കിണാവൂര്‍ റോഡിലെ ക്ലിനിക്കില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം നീലേശ്വരത്തെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇവരുടെ ബന്ധു ജോസ് ( 48 ) ആണ് വാഹനം ഓടിച്ചിരുന്നത് . ഇയാള്‍ക്ക് കാര്യമായ പരുക്കുകളില്ല. ഇവര്‍ ചായ്യോത്തെ ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം. അപകട സമയത്ത് റോഡില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാത്തതു കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. വലതുഭാഗത്ത് മരത്തില്‍ ഇടിച്ച വാഹനം ഇടിയുടെ ആഘാതത്തില്‍ ഇടതു ഭാഗത്തേക്ക് വന്ന് നേര്‍ എതിര്‍ ദിശയിലേക്ക് തിരിയുകയായിരുന്നു.
