ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രീയ നൃത്തോത്സവത്തിനൊരുങ്ങി ഗോകുലം ഗോശാല

പെരിയ: നടന്‍ പശു സംരക്ഷണത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചു വരുന്ന ബേക്കല്‍ ഗോകുലം ഗോശാല ഭാരതീയ നൃത്ത സംഗീതാദികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാവേദി എന്ന പേരും നേടി കഴിഞ്ഞു. 2024 ല്‍ ആരംഭിച്ച വൈശാഖ നടനം എന്ന നൃത്യോത്സവം മൂന്നാം വര്‍ഷത്തില്‍ കടക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രീയ ന്യത്യോത്സവം എന്ന ഖ്യാതി നേടുകയാണ് . മെയ്യ് ഒന്ന് മുതല്‍ മെയ് 14 വരെ രാവിലെ 8 മുതല്‍ രാത്രി പത്ത് മണി വരെ നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ 14 രാജ്യങ്ങളില്‍ നിന്നും 20 സംസ്ഥാനങ്ങളില്‍ നിന്നുമായി നാലായിരത്തി എണ്ണൂറില്‍ പരം കലാകാരന്മാര്‍ പങ്കെടുക്കും. ഭരതനാട്യം, കുച്ചുപ്പുഡി , മോഹിനിയാട്ടം, കേരള നടനം, കഥക്, ഒഡീസി തുടങ്ങി നിരവധി കലാരൂപങ്ങള്‍ ഗോശാലയിലെ രണ്ട് വേദികളിലായി അരങ്ങേറും. ധേനു മണ്ഡപം, നന്ദി മണ്ഡപം എന്നീ വേദികള്‍ ഇതിനായി തയ്യാറാവുകയാണ്.

 

error: Content is protected !!