കാഞ്ഞങ്ങാട്:. മെയ് 1, 2, തീയതികളില്‍ ഉദുമ കളനാട് വെച്ച് നടക്കുന്ന ആധാരം എഴുത്ത് അസോസിയേഷന് സംസ്ഥാന ജനറല്‍ബോഡി യോഗവും, സംസ്ഥാന വനിത ജനറല്‍ബോഡി യോഗത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗവും നടന്നു. ഹൊസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അന്‍സാര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനം, സെമിനാറുകള്‍,അനുബന്ധ പരിപാടികള്‍, പൊതുപരിപാടികള്തുടങ്ങിയ നിരവധി പരിപാടികള്‍ ജനറല്‍ ബോഡി യോഗത്തിന് ഭാഗമായി നടക്കും. ജില്ലാ പ്രസിഡണ്ട് പി പി കുഞ്ഞികൃഷ്ണന് നായര്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ സി പി അശോകന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി മോഹന്‍കുമാര്‍, സംസ്ഥാന സെക്രട്ടറി എ ലക്ഷ്മി, സംസ്ഥാന വൈസ് പ്രസിഡണ്ട് സുനില്‍കുമാര്‍ കൊട്ടറ, ജില്ലാ ട്രഷറര്‍ കെ ബലരാമന് നായര്‍,സംസ്ഥാന വനിത ചെയര്‍പേഴ്സണ്‍ കെ ബേബിലത, ജില്ലാ വൈസ് പ്രസിഡന്റ് എ വി സീമ, ജില്ലാ വൈസ് പ്രസിഡന്റ് പി രജേഷ് പൈ ,ജില്ലാ ഉപദേശക സമിതി ചെയര്മാന് കെ ലക്ഷ്മണപ്രഭു, ജേണല്‍ ഓര്‍ഗനൈസര്‍ എ സി ബാലകൃഷ്ണന്, ജില്ലാ വനിത കണ്‍വീനര്‍ പി വി ഉഷ ജില്ലാ ജോയിന്‍ സെക്രട്ടറി കെ വി ലതിക എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി വി വിനോദ് സ്വാഗതവും ജില്ലാ ജോയിന്‍ സെക്രട്ടറി കെ ബാലകൃഷ്ണന് നായര്‍ നന്ദിയുംപറഞ്ഞു
ഭാരവാഹികള്‍
സുനില്‍കുമാര്‍ കൊട്ടറ(ചെയര്മാന്)
പി പി കുഞ്ഞികൃഷ്ണന് നായര്‍(ജനറല്‍ കണ്‍വീനര്‍)
