ബാത്തൂര്‍ കഴകത്തില്‍ കൂക്കള്‍ തറവാട് കോയ്മയിലുള്ള കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ 12 മുതല്‍

രാജപുരം : ബാത്തൂര്‍ കഴകത്തില്‍ കൂക്കള്‍ തറവാട് കോയ്മയിലുള്ള കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം 12, 13 തീയതികളില്‍ നടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍
വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 12ന് രാവിലെ 9 മണിക്ക് പേരടുക്കം ദുര്‍ഗ ഭഗവതി ക്ഷേത്രം, വിവിധ പ്രാദേശിക സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ കലവറ നിറയ്ക്കല്‍ ഘോഷയാത്ര, 11.30ന് രതീഷ് കണ്ടടുക്കവും നയിക്കുന്ന ദേവഗീതം ഓര്‍ക്കസ്ട്രയുടെ ഗാനമേള, ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് 7 മണിക്ക് കുറ്റിപൂജ, 7.25ന് പ്രസാദ ഊട്ട്. തുടര്‍ന്നു വിവിധ കലാപരിപാടികള്‍, 7.30ന് വനിത പൂരക്കളി, 8 മണിക്ക് കൈകൊട്ടിക്കളി, 8.15ന് കോല്‍ക്കളി തിരുവാതിര, 8.30ന് കൈകൊട്ടിക്കളി, 8.45ന് തിരുവാതിര, 9 മണിക്ക് സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന പാട്ടരങ്ങ് നാടന്‍ പാട്ട്. ഏപ്രില്‍ 13ന്രാവിലെ 7 മണിക്ക് ഗണപതിഹോമം, 9.30 മുതല്‍ 10.10 വരെയുള്ള അവിട്ടം നക്ഷത്രം എടവം രാശി മുഹൂര്‍ത്തത്തില്‍ വയനാട്ടുകുലന്‍, വിഷ്ണുമൂര്‍ത്തി, മറ്റു ഉപദേവന്മാരുടെയും പ്രതിഷ്ഠ. 12 മണിക്ക് പ്രസാദ ഊട്ട്, 2 ന് കൂപ്പണ്‍ നറുക്കെടുപ്പ്, 8 മണിക്ക് പുത്തരികൊടുക്കല്‍, കൈവീത്. തുടര്‍ന്ന് അന്നപ്രസാദത്തോടെ സമാപനം. ചെയര്‍മാന്‍ രവീന്ദ്രനാഥ് കോടോത്ത്, ജനറല്‍ കണ്‍വിനര്‍ വേങ്ങയില്‍ ബാലകൃഷ്ണന്‍ പേരടുക്കം, ദേവസ്ഥാനം പ്രസിഡന്റ് എടയില്യം വേണുഗോപാല്‍ , പ്രോഗാം കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ കൊട്ടോടി, പബ്ലിസിറ്റി ജനറല്‍ കണ്‍വീനര്‍ വിജേഷ് കൊട്ടോടി, ദേവസ്ഥാന കമ്മിറ്റി സെക്രട്ടറി ബിനീഷ് കൊട്ടോടി എന്നിവര്‍ വാര്‍ത്ത സമ്മേളത്തില്‍ സംബന്ധിച്ചു.

 

error: Content is protected !!