കരിന്തളം :മില്‍മ ക്ഷീരസുമംഗലി പദ്ധതിപ്രകാരം കാലിച്ചാമരം ക്ഷീര സംഘത്തിലെ ക്ഷീര കര്‍ഷകയായ കെ വി ദേവിയുടെ മകളുടെ വിവാഹത്തിന്റെ ഭാഗമായി 50000 രൂപയുടെ ധനസഹായം. വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ മില്‍മ ഡയറക്ടര്‍ നാരായണന്‍ ചെക്ക് കൈമാറി. മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഡയറക്ടര്‍ കെ സുധാകരന്‍,കാലിച്ചാമരം ക്ഷീരോല്‍പ്പാദക സംഘം പ്രസിഡന്റ് ടിവി അശോകന്‍,സെക്രട്ടറി പി എം രാജന്‍,കാസര്‍കോട് പി ആന്‍ഡ് ഐ സൂപ്പര്‍വൈസര്‍ ഷല്‍ന അരയാക്കണ്ടി,നിമില്‍ എന്നിവര്‍ പങ്കെടുത്തു.
