കാസര്‍കോട്:ദേശീയ പാത 66ല്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെക്കില്‍, ബേവിഞ്ച ഭാഗങ്ങളില്‍ റോഡില്‍ കുഴിയെടുത്ത് വര്‍ക്ക് നടക്കുന്നതിനാല്‍ ഏപ്രില്‍ 11 ന് നാളെ രാവിലെ 8 മണി മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കെ എസ് ടി പി റോഡ് വഴിയും, പെരിയ പൊയ്നാച്ചി വാഹനങ്ങള്‍ ചട്ടഞ്ചാല്‍ മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കാതെ,സര്‍വീസ് റോഡില്‍ പ്രവേശിച്ച് ചട്ടഞ്ചാല്‍ – പരവനടുക്കം ദേളി റോഡ് വഴി കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ച് യാത്ര തുടരണം. മംഗ്ളൂരു ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാസര്‍കോട്, അടുക്കത്ത്ബയല്‍ സമീപത്തു നിന്നും സര്‍വീസ് റോഡില്‍ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കണ്ണൂര്‍ ഭാഗത്തേക്ക് പോകണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
