ഗോശാലയില്‍ നാളെ സംഗീതാര്‍ച്ചന

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നാളെ രാവിലെ 9 മുതല്‍ രാത്രി 9 വരെ സംഗീതാര്‍ച്ചന നടക്കും. പര്‍ജന്യ റാവു ഉഡുപ്പി, ആര്‍ണ ശ്യാം ബംഗളൂര്‍, ഐശ്വര്യ ചെന്നൈ, ശ്യാം പ്രസാദ് ബാംഗ്ലൂര്‍, കീര്‍ത്തി നാരായണ ബാംഗ്ലൂര്‍ എന്നിവരുടെ സംഗീതാര്‍ച്ചനയും വേട്ടക്കൊരുമകന്‍ ഭജന സമിതി കാഞ്ഞങ്ങാട് സൗത്ത് അവതരിപ്പിക്കുന്ന ഭജനയും, പൂജ ശങ്കര്‍ യു.എസ്. എ. , രശ്മി ബംഗ്ലൂര്‍ എന്നിവരുടെ ഭരതനാട്യവും തീര്‍ത്ഥ സുരേഷിന്റെ മോഹിനിയാട്ടവും ഗോശാല ധേനുമണ്ഡപത്തില്‍ നടക്കും.

 

error: Content is protected !!