കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് യു.ഡി.എഫ് ബൂത്ത് ഏജന്റി ന്റെ വീട്ടിന് നേരെ ആക്രമണം. മുച്ചിലോട്ട് ഗവ.എല്‍.പി സ്കൂളി ലെ നാല്പതാം ബൂത്ത് ഏജന്റും ഐ.എന്‍.ടി.യു.സി നേതാവുമായ പി.വി ബാലകൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടിലെ കസാലകളടക്കം നശിപ്പിച്ചു. സി.പി.എമുകാരുടെ നേതൃത്വത്തിലാണ് സംഭവം. ഇയാള്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാലകൃഷ്ണന്റെ വീട് കോണ്‍ഗ്രസ് നേതാവായ പി.വി സുരേഷടക്കമുള്ളവര്‍ സന്ദര്‍ശിച്ചു.
