‘ഇന്നലെ നടന്ന തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ പകുതിയിലധികം പോളിംഗ് ബൂത്തുകളിലും വ്യാപകമായ കള്ളവോട്ടും ബൂത്ത് കയ്യേറ്റവും നടത്തി ജനാധിപത്യ പ്രക്രിയയെ കശാപ്പ് നടത്തി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം മുമ്പെങ്ങും കാണാത്ത തരത്തിലുള്ള അതീവ വ്യാപകമായ കള്ളവോട്ടാണ് നടന്നത്. ഈ സാഹചര്യത്തില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ 92 ശതമാനത്തിലധികം പോളിംഗ് നടന്ന മുഴുവന്‍ ബൂത്തുകളിലും റീപോളിംഗ് നടത്തണം എന്ന് ട്വന്റി20–എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങര ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിച്ച് ശാന്തവും നീതിയുക്തവുമായ രീതിയില്‍ നടക്കേണ്ടിയിരുന്ന പോളിംഗ് നടപടികള്‍ പല ബൂത്തുകളിലും പൂര്‍ണമായും തകര്‍ന്നതും ലജ്ജാവഹമായ തരത്തിലും ആണ് പോളിംഗ് നടന്നത് പോളിംഗ് ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും സ്വാധീനിക്കാന്‍ പറ്റാത്തവരെ ഭീഷണിപ്പെടുത്തിയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത് കള്ളവോട്ട് നടത്താന്‍ ശ്രമിച്ച സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പോളിംഗ് ഏജന്റുമാരെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കാതെയും, സ്ഥാനാര്‍ത്ഥിയെ പോലും ബൂത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായത് അതീവ ഗുരുതരമാണ്.
പ്രത്യേകിച്ച് 136, 137, 138, 139, 140, 141, 142, 143, 144 എന്നീ ബൂത്തുകള്‍ ഉള്‍പ്പെടെ ഒട്ടനവധി കേന്ദ്രങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് വ്യാപകമായ കള്ളവോട്ടുകള്‍ നടത്തിയത്.
139ാം നമ്പര്‍ പോളിംഗ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ സച്ചിന്റെ നേതൃത്വത്തില്‍ കള്ളവോട്ടിന് പ്രചോദനം നല്‍കിയത് ഗുരുതരമായ കൃത്യവിലോപമാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് കൂട്ടുനിന്ന ഈ ജീവനക്കാരനെ സര്‍വീസില്‍ നിന്നും പുറത്താക്കണം.
ലജ്ജാവഹമായ രീതിയില്‍ ഒരാള്‍ തന്നെ പലകുറി പല വേഷവിധാനത്തിലും അല്ലാതെയും വന്നാണ് കള്ളവോട്ടുകള്‍ ചെയ്തത്. പലതവണ ബൂത്തിലേക്ക് എത്തി പല ആവര്‍ത്തി വോട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തിയ ചില പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി. ഇതിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ തകര്‍ന്നിരിക്കുകയാണ്.
അതിനാല്‍:
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 92 ശതമാനത്തിലധികം പോളിംഗ് നടന്ന മുഴുവന്‍ ബൂത്തുകളിലും റീപോളിംഗ് പ്രഖ്യാപിക്കണം.
139ാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ സച്ചിനെ ഉടന്‍ തന്നെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തി
സംഭവത്തെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം.
ജനാധിപത്യം സംരക്ഷിക്കപ്പെടുകയും ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ നിലനില്‍ക്കുകയും ചെയ്യേണ്ടതിനാല്‍, കൃത്യമായ ഉദ്യോഗസ്ഥരെയും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും നിയോഗിച്ച് വീണ്ടും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പോളിംഗ് നടത്തണമെന്ന് ട്വന്റി20–എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങര ശക്തമായി ആവശ്യപ്പെടുന്നു.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കപ്പെടുകയും യഥാര്‍ത്ഥ ജനവിധി പ്രതിഫലിക്കപ്പെടുകയും ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
