കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ മരുമകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

പാണത്തൂര്‍: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാനും, മുന്‍ മന്ത്രിയുമായ പി.ജെ ജോസഫിന്റെ മരുമകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. പി.ജെ ജോസഫിന്റെ മരുമകന്‍ പാണത്തൂര്‍ അരിപ്രോട്ടെ ജോണ്‍ ബിജോയ് പോള്‍, പാണത്തൂര്‍ പരിയാരം പുതിയാത്ത് രഞ്ജു വര്‍ഗീസ് എന്നിവരെയാണ് കാഞ്ഞങ്ങാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം ബലരാജ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ജോണ്‍ ബിജോയ് പോളിന്റെ വല്യമ്മയുടെ സഹോദരനാണ് പി.ജെ ജോസഫിന്റെ പിതാവ്. ഇരു മുന്നണികളുടേയും നയങ്ങളോടുള്ള വിയോജിപ്പും, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വികസനരാഷ്ട്രീയത്തില്‍ ആകൃഷ്ടരായാണ് ബി.ജെ പി യില്‍ ചേരുന്നതെന്ന് ഇവര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, പട്ടികവര്‍ഗ്ഗമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ എം ഷിബു, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി രാമചന്ദ്രന്‍, വി കൃഷ്ണന്‍കുട്ടി നായര്‍, രാധാകൃഷ്ണന്‍, സോമ കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!