തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ എസ്എഫ്‌ഐയുടെ കയ്യേറ്റം;സംഘര്‍ഷത്തില്‍ സ്ഥാനാര്‍ത്ഥി അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്.

കാഞ്ഞങ്ങാട്: വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ എസ്എഫ്‌ഐയുടെ കയ്യേറ്റം. സംഘര്‍ഷത്തില്‍ പരിക്കേറ്റ സ്ഥാനാര്‍ത്ഥി അടക്കം അഞ്ചുപേര്‍ ചികിത്സ തേടി. ഇന്ന് ഉച്ചക്ക് 2 30 മണിയോടെയാണ് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എത്തിയ തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. കോളേജിനകത്ത് കയറാന്‍ പാടില്ലെന്ന് എസ്എഫ്‌ഐയുടെ ശാഠ്യം. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥിയുടെ മീഡിയാ സംഘത്തിന് കയ്യേറ്റവും നടന്നു. അരമണിക്കൂറോളം കോളേജില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു.

 

error: Content is protected !!