മടിക്കൈ : നിരന്തരം കളവ് പറയുകയും, തട്ടിപ്പും പിടിച്ചുപറിയും മുഖമുദ്രയാക്കിയ കോണ്‍ഗ്രസിന്റെ കൈയ്യില്‍ കേരള ഭരണം എങ്ങിനെ ഏല്‍പ്പിക്കാന്‍ കഴിയുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.
എല്‍ ഡി എഫ് അമ്പലത്തുകര ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി അമ്പലത്തുകരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പി. വികസനം കൊണ്ടു വരുമ്പോഴെല്ലാം അതിനെ എതിര്‍ക്കുകയും, സമരം ചെയ്യുകയുമാണ് യു ഡി എഫ്. എന്നാല്‍ പത്ത് വര്‍ഷമായി തുടര്‍ന്ന് വരുന്ന സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു പോകാന്‍ എല്‍ ഡി എഫ് അധികാരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. അതിന് ജനങ്ങള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണ മെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. സി രഞ്ജിത്ത് അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി ഗോവിന്ദന് പള്ളിക്കാപ്പില്‍, സി പ്രഭാകരന്, വി കെ രാജന്, എം രാജന്, മടത്തിനാട്ട് രാജന്, വി പ്രകാശന്, കെ സുജാത, കെ വി പ്രമോദ്, ബങ്കളം പി കുഞ്ഞികൃഷ്ണന്, എന്‍ ബാലകൃഷ്ണന്, പി ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു. കെ നാരായണന് സ്വാഗതം പറഞ്ഞു.
