കാഞ്ഞങ്ങാട്: പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ബഹുമുഖ പ്രതിഭയാ ണെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച ചന്ദ്രിക ലേഖകനും മുന്‍ പ്രസ് ഫോറം പ്രസിഡന്റുമായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഏഴാം ചരമ വാര്‍ഷിക അനുസ്മരണ യോഗം അഭിപ്രായമുയര്‍ന്നു. ലളിതമായ ജീവിതം കൊണ്ടാണ് പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പൊതു ജീവിതം അടയാള പ്പെട്ട് കിടക്കുന്ന തെന്നും യോഗം കൂട്ടി ചേര്‍ത്തു. പ്രസ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഫസലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്ലം അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ നാരായണന്‍, കെ ബാബു, പി പ്രവീണ്‍ കുമാര്‍, കെ.എസ് ഹരി, ഇ.വി വിജയന്‍, അനില്‍ പുളിക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ബഹുമുഖ പ്രതിഭ; കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച ചന്ദ്രിക ലേഖകനും മുന്‍ പ്രസ് ഫോറം പ്രസിഡന്റുമായിരുന്ന പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഏഴാമത് ചരമ വാര്‍ഷിക അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്ലം അനുസ്മരണ പ്രഭാഷണം നടത്തി
