അരയി: ഡി വൈ എഫ് ഐ അരയി,പാലക്കാല് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്രജീഷ് കുട്ടന് സ്മാരക അഖില കേരള പുരുഷ വടംവലി മത്സരം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ കാസര്‍കേട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്മാന് നികേഷ് പി കെ അധ്യക്ഷത വഹിച്ചു.സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പി.രഘുനാഫ്,ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച,ഡി വൈ എഫ് ഐ ഹോസ്ദുര്‍ഗ് മേഖല സെക്രട്ടറി സുബിന് നിലാങ്കര,വാര്‍ഡ് കൗണ്‍സിലര്‍ വിജയന് മണക്കാട്ട്,സി പി എം ഹോസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറി കെ വി ജയപാലന്,പാലക്കാല് ബ്രാഞ്ച് സെക്രട്ടറി കെവി മോഹനന് അരയി ബ്രാഞ്ച് സെക്രട്ടറി പ്രമോദ്കുമാര്‍,നന്ദന,രാജന് പി എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ സംഘാടക സമിതി കണ്‍വിനര്‍ അഭിന്‍ അരയി സ്വാഗതവും,അരയി യൂണിറ്റ് സെക്രട്ടറി സനല്‍കുമാര്‍ നന്ദിയും പറഞ്ഞു.നിരവധി ടീമുകള്‍ പങ്കെടുത്ത മത്സത്തില്‍ കൊസാംബി ബേത്തൂര്‍പാറ ഒന്നാം സ്ഥാനവും,ജിംഖാനാ മാവുങ്കാല്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി,വിജയികള്‍ക്ക് കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് സമ്മാനദാനം നല്കി.
