കാഞ്ഞങ്ങാട്: കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ അധ്യാപിക ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആവിക്കരയിലെ ബല്ലാകടപ്പുറം എ.എല്‍.പി സ്‌ക്കൂള്‍ അധ്യാപിക
കിഴക്കുകര കുശവന്‍കുന്നിലെ ജ്യോതി (51)യാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ പൂര്‍ണിമ മെഡിക്കല്‍ ഷോപ്പ് ഉടമ വി.എം പ്രകാശനാണ് ഭര്‍ത്താവ്. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ പരേതയായ ലക്ഷ്മി, മക്കള്‍: അഞ്ജു(ദുബായ്), ആകാശ് (മര്‍ച്ചന്റ് നേവി), മരുമകന്‍: വിശാഖ് (ദുബായ് ). സഹോദരങ്ങള്‍: രാജേഷ്, പരേതനായ ജയന്‍ (മണലില്‍).
