കാഞ്ഞങ്ങാട്: പുരാതനവും ആചാരപ്പെരുമയാല്‍ സമ്പന്നവുമായ അതിയാമ്പൂര് കാലിക്കടവ് ചെരക്കര തറവാട് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട ഉത്സവം ഏപ്രില്‍ 5,6 ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്നടക്കും.ദഉത്സവത്തിന്റെ ഭാഗമായി 5 ന് വൈകീട്ട് 6 മണിക്ക് ദീപാരാധന, 7ന് തിടങ്ങല്‍,തുടര്‍ന്ന്’ വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം രാത്രി 12 മണിക്ക് കാര്ന്നോര് തെയ്യം.6 ന് പുലര്‍ച്ചെ 1 മണിക്ക് ഭൈരവന് തെയ്യം, 2 ന് കുട്ടിച്ചാത്തന്തെയ്യം, 5 ന് പൊട്ടന് തെയ്യം തുടര്‍ന്ന് അഗ്നി പ്രവേശനവും,രാവിലെ 10 മണിക്ക് രക്തചാമുണ്ഡി തെയ്യം 12 മണിക്ക് വിഷ്ണുമൂര്‍ത്തി, 2 . ന് അണങ്ങമ്മ തെയ്യത്തിന്റെ പുറപ്പാട്, 2.30 ന് ധര്‍മ്മ ദൈവം കാര്യചാമുണ്ഡിഅമ്മയുടെ പുറപ്പാട്, തുടര്‍ന്ന് ഗുളികന് തെയ്യം. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ അന്നദാനം, തുലാഭാരം, അനുബന്ധ പ്രാര്‍ത്ഥനകള്‍ തുടങ്ങിയ നിരവധി ചടങ്ങുകള്‍ ഉത്സവത്തിന്റെ ഭാഗമായി നടക്കും. വൈകുന്നേരം 6 മണിക്ക് വിളക്കിലരി ചടങ്ങോട് കൂടി ഉത്സവം സമാപിക്കും.
