കാഞ്ഞങ്ങാട് : ഇന്ത്യന്‍ സൈന്യത്തിലെ സാങ്കേതിക വിഭാഗമായ ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് 84 മത് കോര്‍പ്സസ് ഡേ ജില്ലയിലെ ഇ.എം.ഇ വിമുക്ത ഭടന്മാരും, കുടുംബാംഗങ്ങളും ചേര്‍ന്ന് കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ വെച്ച് 24 നടക്കും. രാവില 09:30 മുതല്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഐ.എ എസ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ മിലിട്ടറി സ്റ്റേഷന് സ്റ്റാഫ് ഓഫീസര്‍ കേണല്‍ രാജീവന്. എ മുഖ്യ അതിഥിയാവും. പങ്കെടുക്കും.
ഇ. എം. ഇ വെറ്ററണ്സ് കെ എല്‍ 14 കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. വിജയന് അധ്യക്ഷത വഹിക്കും.
സോള്‍ജിയേര്‍സ് കെ എല്‍-14 വെല്‍ഫയര്‍ സോസൈറ്റി പ്രസിഡന്റ് ഇ. ശശിധരന്, കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ പ്രസിഡന്റും ഇ എം ള വെറ്ററണും മായ വസന്തന് തോളേനി എന്നിവര്‍ സംസാരിക്കും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സൈനിക സേവനം അനുഷ്ഠിച്ച് വിരമിച്ച മുതിര്‍ന്ന സൈനികരെ ആദരിക്കുകയും, പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച സൈനികരെയും അവരുടെ മക്കളെയും അനുമോദിക്കുകയും ചെയ്യും. 350 ഓളം സൈനികര്‍ സംബന്ധിക്കും.
ജാനു തമാശ ഫെയിം ലിധിലാലും സംഘവും അവതരിപ്പിക്കുന്ന വിനോദ പരിപാടികള്‍, അമൃത ടിവി ഫെയിം സജില നയിക്കുന്ന സംഗീത വിരുന്ന്, കൂടാതെ ഇ.എം.ഇ വേറ്ററന്സ് കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ എന്നിവ നടക്കും. കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സായി മുരളീ ചീമേനി,
പ്രസിഡന്റ് കെ. വിജയന് ,തമ്പാന് വിഷ്ണു മംഗലം, രാജീവന് നായര്‍, , തമ്പാന് കക്കാട്ട് , എന്നിവര്‍ സംബന്ധിച്ചു.
