കീക്കാന്‍ : രാമചന്ദ്ര റാവു മെമ്മോറിയല്‍ ഗവണ്മെന്റ് യുപി സ്കൂള്‍ കീക്കാനിലെവാര്ഷികാഘോഷം പ്രൗഢഗംഭീരമായി നടന്നു .ഡയറ്റ് പ്രിന്‍സിപ്പല്‍ രഘുരാമഭട്ട് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് പ്രഥമ അധ്യാപകന് കെ. എം ദിലീപ് കുമാര്‍ പാഴ്വസ്തുക്കള്ഉപയോഗിച്ച് നിര്‍മിച്ച എണ്‍പതോളം കരകൗശല വസ്തുക്കളുടെയും ശില്പങ്ങളുടെയും പ്രദര്‍ശനവും നടന്നു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പല്‍ നിര്‍വഹിച്ചു.ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ സുരേന്ദ്രന് രവീന്ദ്രനാഥ ടാഗോറിന്റെ ഫോട്ടോ അനാച്ഛാദനംചെയ്തു . പ്രഥമ അധ്യാപകന് കെ എം ദിലീപ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡണ്ട് പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു . എല്‍ എസ് എസ് ,യു എസ് എസ് ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഡയറ്റ് പ്രിന്‍സിപ്പല്‍ നിര്‍വഹിച്ചു. ഒന്നാം ക്ലാസിലെ ഓരോ കുട്ടിയും സ്വന്തമായി എഴുതി തയ്യാറാക്കിയ പുസ്തകങ്ങളുടെയും വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും രചനകള്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങളുടെയും പ്രകാശനം എ.ഇ.ഒ നിര്‍വഹിച്ചു. 202526 വര്‍ഷത്തെ മികവ് പ്രദര്‍ശനം എ.ഇ ഒ .സ്വിച്ച് ഓണ്‍ ചെയ്തു.
എസ്.എം.സി ചെയര്മാന് സതീഷ് കാവടി, സത്യന് പൂച്ചക്കാട്, സുകുമാരന്‍ പൂച്ചക്കാട്, അരവിന്ദന് മാസ്റ്റര്‍, രവിവര്‍മ്മന്‍ മാസ്റ്റര്‍, ലത്തീഫ് , എം പി ടി എ പ്രസിഡണ്ട് വിമല , പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുള്‍റഹ്മാന്‍ ,എം പി ടി എ വൈസ് പ്രസിഡണ്ട് സവിത, രാജന് പൂച്ചക്കാട്, പുരുഷോത്തമന് പ്രീതിവിജയന്, ലത തുടങ്ങിയവര്‍ സംസാരിച്ചു .നാടന്‍പാട്ടിന്റെ രാജകുമാരന് റംഷി പട്ടുവം നയിച്ച നാടന്‍പാട്ട് മേള ജനങ്ങളില്‍ ആവേശം പകര്‍ന്നു. പ്രീ പ്രൈമറി, അംഗനവാടി കുട്ടികളുടെയും എല്‍ പി, യു പി വിഭാഗം കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി ഷീന ഇ.കെ നന്ദി പറഞ്ഞു.
