മോനാച്ച ഭഗവതി ക്ഷേത്രം ഫോക് ലാന്റ് മിയാവാക്കി ദേവവനം മുംബൈലെ സ്ഥാപക സംഘം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്:8 വര്‍ഷം മുന്‍പ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോര്‍ ഫ് കെറ്റല്‍ കെമിക്കല്‍ സ് കമ്പനിയുടെ സഹായത്താല്‍ തൃക്കരിപ്പൂര്‍ ഫോക് ലാന്റ് മുന്‍കൈയെടുത്ത് മോനാച്ച ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച മിയാവാക്കി ദേവനത്തിന്റെ വളര്‍ച്ച കാണുന്നതിന് മഹാരാഷ്ട്ര സ്വദേശികളായ സന്തോഷ് ജഗ്ദാനെ ,പ്രൊഫ: നഗോഷ് തക്കാലെ, ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ: വി ജയരാജന്‍ രാകേഷ് രാമചന്ദ്രന്‍ എന്നിവരുടെ സ്ഥാപക സംഘങ്ങള്‍ സന്ദര്‍ശനം നടത്തിയത്.ക്ഷേത്രത്തിന് മുന്‍വശത്തായി പേരാല്‍ അരയാല്‍ തുടങ്ങിയ തണല്‍ മരങ്ങളും,പതിമുഖം , ഞാവല്‍ തുടങ്ങിയ അവന്‍ മരങ്ങളും, ചൂട്ടപ്പന, അശോകം തുടങ്ങിയ ഇടത്തരം മരങ്ങളും ദന്ത മാല, പാണല്‍ തുടങ്ങി രണ്ട് സെന്റ് സ്ഥലത്ത് 58 ഇനങ്ങളിലായുള്ള 394 വനങ്ങളാണ് ദേവാലത്തില്‍ ഉള്ളത്. പ്രകൃതി സംരക്ഷണം, പക്ഷികളുടെ ആവാസ വ്യവസ്ഥ ശുദ്ധ വായു ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് ദേവ വനം സ്ഥാപിച്ചത്. ക്ഷേത്രാംഗങ്ങളുടെ കൃത്യമായ പരിപാലനത്തിലൂടെ മികച്ച വളര്‍ച്ചയില്‍ സന്ദര്‍ശകര്‍ സന്തോഷം രേഖപ്പെടുത്തി. എ വി കൃഷ്ണന്‍, എം സജിത്ത്, പനക്കൂല്‍ കൃഷ്ണന്‍, സിനിമാതാരം തമ്പായി അമ്മ, സുരേശന്‍ മോനാച്ച, പി നാരായണന്‍, എം നാരായണന്‍ തുടങ്ങിയ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് സന്ദര്‍ശകരെ സ്വീകരിച്ചു.

 

error: Content is protected !!