കാഞ്ഞങ്ങാട്: 14 വര്‍ഷങ്ങള്‍ ശേഷം പുതുക്കൈ ചൂട്ട്വാം തറവാട് ഭഗവതി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. നീലേശ്വരം പാലക്കാട്ട് ശ്രീകുറുംബാ ഭഗവതി ക്ഷേത്രം വടക്കേക്കാവില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര പുറപ്പെട്ടത്. ഇന്ന് വൈകിട്ട് സര്‍വ്വൈശ്വര്യ വിളക്ക് പൂജ.6 ന് എരവില്‍ വനിതാ കോല്‍ക്കളി അവതരിപ്പിക്കുന്ന വനിത കോല്‍ക്കളി. 7 ന് സംസ്‌കാരിക സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയര്‍മാന്‍ വി വി.രമേശന്‍ മുഖ്യാത്ഥിയാവും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മണിയാണ് വാടുന്ന അധ്യക്ഷനാകും. നഗരസഭ കൗണ്‍സിലര്‍മാരായ എം സുമതി, വിഎം അജിത, അനില്‍ കുമാര്‍ വാഴുന്നോറൊടി, മിനിമോള്‍, സജിത, നീലേശ്വരം ബാങ്ക് ഡയറക്ടര്‍ സുരേഷ് ബാബു എന്നിവര്‍ ആശംസകള്‍ നേരും. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ജി ഭാസ്‌കരന്‍ പിലിക്കോട് സ്വാഗതവും പബ്ലിസിറ്റി ചെയര്‍മാന്‍ മധു മേനീക്കോട്ട് നന്ദിയും പറയും. രാത്രി 8.30 ന് കലാസന്ധ്യാ.
4 ന് വൈകിട്ട് 7ന് കളിയാട്ടം തിടങ്ങല്‍, രാത്രി 8ന് വെള്ളാര്‍കുളങ്ങര ഭഗവതിയുടെ തോറ്റം. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെയും രക്തചാമുണ്ഡിയുടെ കുളിച്ചു തോറ്റം. 9ന് ബാലി ദൈവത്തിന്റെ വെള്ളാട്ടം. തുടര്‍ന്ന് കുണ്ടാര്‍ ചാമുണ്ഡിയുടെ കുളിച്ചു തോറ്റം,ഗുരു ദൈവത്തിന്റെ വെള്ളാട്ടം.5ന് രാവിലെ 5 ന് ഗുരു ദൈവത്തിന്റെ പുറപ്പാട്, 6ന് ബാലി തെയ്യത്തിന്റെ പുറപ്പാട്, തുടര്‍ന്ന് രക്തചാമുണ്ഡിയുടെ പുറപ്പാട്, 11ന് ധര്‍മ്മദൈവമായ കുണ്ടാര്‍ ചാമുണ്ഡിയുടെ പുറപ്പാട്, ഉച്ചക്ക് 12ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, ഒരുമണിക്ക് വെള്ളാര്‍കുളങ്ങര ഭഗവതിയുടെ തിരുമുടി നിവരല്‍. 3 ന് ഗുളികന്‍ ദൈവം. 12 മണി മുതല്‍ 3 മണി വരെ അന്നപ്രസാദ വിതരണവും നടക്കും.
