കാഞ്ഞങ്ങാട്: യു ബി എം സി എ . എല്‍. പി സ്‌ക്കൂള്‍ ഹോസ്ദുര്‍ഗ് 131 വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. രോഹിന്‍ രാജ് ഉദ്ഘാടനം ചെയ്തു. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ 5 ഫെയിം കുമാരി വൈദേഹി വിനോദ് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് അശോകന്‍ കല്ലു വളപ്പില്‍ അധ്യക്ഷനായി. സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വ്വില്‍ നിന്നും വിരമിക്കുന്ന വി.കെ. ബിനു ടീച്ചര്‍ എം രാജീവന്‍ മാസ്റ്റര്‍ എന്നീ അധ്യാപകര്‍ക്കുള്ള യാത്രയയപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. രോഹിന്‍ രാജ് ഉപഹാരം നല്‍കി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുരേന്ദ്രന്‍ വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍മ്മനിച്ചു. സനില്‍ കുമാര്‍ വെള്ളുവ , പി.കെ. നിഷാന്ത്, കെ.രജനി, പ്രിയേഷ് കാഞ്ഞങ്ങാട്, എം.കെ ജയരാജ്, നിയാസ് ഹോസ്ദുര്‍ഗ്, വി സൗമ്യ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം.ടി രാജീവന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
