ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങുക ഷോപ്‌സ് ആന്‍ഡ് കോമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ കുടുംബ സംഗമം; യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം രാഘവന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: തൊഴിലാളികള്‍ക്ക് ഒപ്പം നില്‍ക്കുകയും നിരവധിആനുകൂല്യങ്ങളും, ക്ഷേമ പദ്ധതികളും, വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പുവരുത്തുന്നതിന് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന് കേരള ഷോപ്‌സ് ആന്‍ഡ് കോമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍(സിഐടിയു) കാഞ്ഞങ്ങാട് നിയോജകമണ്ഡലം കുടുംബ സംഗമം ആവശ്യപ്പെട്ടു. കടകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലാളികളുടെ തൊഴിലിനും തടസ്സമില്ലാതെ രാവിലെ 8 മണിമുതല്‍ 10 മണി മണിവരെയായി മാതൃകാപരമായാണ് സംഗമം നടത്തിയത്. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ പങ്കെടുത്ത് കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എം രാഘവന്‍ ഉദ്ഘാടനം ചെയ്തു. പി എം വിജയന്‍ അധ്യക്ഷനായി. എം ജി പുഷ്പ, കെ സനിത്ത് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി നിതിന്‍ തീര്‍ത്ഥങ്കര സ്വാഗതം പറഞ്ഞു

 

error: Content is protected !!