മുന്നാട്: മുന്നാട് പീപ്പിള്‍സ് കോളേജിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ലോക ഇന്ത്യ കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളും, സ്വാതന്ത്ര സേനാനികളുടെയും നവോദാന നായകരുടെയും ,നാട്ടില്‍ നിന്നും അന്യം നിന്നു പോകുന്ന പുരാതന വസ്തുക്കളും കോര്‍ത്തിണക്കിയ ഒരു ചരിത്ര ഫോട്ടോ ഗ്യാലറി കോളേജ് പ്രിന്‍സിപ്പല്‍ ഡോ . സി. കെ. ലൂക്കോസ് ഉദ്ഘാടനം ചെയ്തു,ചരിത്ര വിഭാഗം തലവന്‍ കെ. വി. സജിത്ത് അതിയാമ്പൂര്‍ അധ്യക്ഷത വഹിച്ചു. എം.ലതിക, ഇ കെ.രാജേഷ്, എം. വിനോദ് കുമാര്‍, എം സുരേന്ദ്രന്‍,ബിജുമോന്‍ എംടി, നിത്യ നായനാര്‍,ആല്‍ബര്‍ട്ട് സി ജെ, പവിത്രലക്ഷ്മിഎന്നിവര്‍ സംസാരിച്ചു,.അജിത് കെ പ്രകാശ് സ്വാഗതവുംസിമി കെ സി നന്ദിയും പറഞ്ഞു.
