കാഞ്ഞങ്ങാട് :വാട്ടര്‍ അതോറിറ്റി കാഞ്ഞങ്ങാട് പ്രൊജക്ട് ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായ എ.വി. പ്രകാശന് 23 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. സഹപ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയും സൗമ്യ സ്വഭാവക്കാരനും ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ കൃത്യതയോടെ നടപ്പാക്കുകയും സേവനത്തില്‍ കൃത്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു പ്രോജക്ട് ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ വി പ്രകാശന്. ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ അസി.എക്സി.എഞ്ചിനീയര്‍ . പി എസ് സുബിന് അദ്ധ്യക്ഷത വഹിച്ചു. . കെ വി മനോജ് കുമാര്‍ , സി എ മേഘനാഥന് , എം സി നിധിന് ജയദേവന് പ്രദീപ്, കെ ഗിരീഷ് ബാബു, ജീ മഞ്ജു., കെ എം ദീജ , ശ്രീമതി ശ്വേത പി.വി എന്നിവര്‍ സംസാരിച്ചു . അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി വി ശ്രീ നേഷ് സ്വാഗതവും പി കെ പ്രദീപ് കുമാര്നന്ദിയും പറഞ്ഞു
