പെരിയ : തനത് നാടന്‍ പശുക്കളുടെ സംരക്ഷണവും ഭാരതീയ നൃത്ത സംഗീത കലാവിദ്യകളുടെ പ്രചാരണത്തിനും ചുക്കാന്‍ പിടിക്കുന്ന ബേക്കല്‍ ഗോകുലം ഗോശാലയുടെ കീഴിലുള്ള പരമ്പര വിദ്യാപീഠം ഉത്തരകേരളത്തിലും ദക്ഷിണ കന്നഡയിലുള്ള ക്ഷേത്രങ്ങളുമായും സംഗീത സഭകളുമായി സഹകരിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു. നൃത്ത സംഗീതാദി കലകളുടെ ജനകീയതയും കലാകാരന്മാര്ക്കുള്ള പ്രോത്സാഹനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ മധൂര്‍ മദനന്തേശ്വര ക്ഷേത്രവുമായാണ് സഹകരിക്കുന്നത്. മാര്‍ച്ച് 19 ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ അദ്ധ്യക്ഷതയില്‍ ഇടനീര്‍ മഠാധിപതിയുടെ സാന്നിദ്ധ്യത്തില്‍ പരമ്പര വിദ്യാപീഠം ആചാര്യന് വിഷ്ണുപ്രസാദ് ഹെബ്ബാര്‍ ഔദ്യോഗികമായി അറിയിച്ചു. ആദ്യ പരിപാടി മാര്‍ച്ച് 31 ന് വൈകിട്ട് 5 30 ന് സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ ഉമാ കുമാര്‍ സംഗീത കച്ചേരി അവതരിപ്പിക്കും. വയലിനിലില്‍ ബല്‍രാജ് ബദിയടുക്ക മൃദംഗത്തില്‍ രജിത്ത് വെള്ളിക്കോത്തും പക്കമേളമൊരുക്കും
