മുതിര്‍ന്ന സി പി എം നേതാവ് പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

നീലേശ്വരം:സിപിഎം അഭിവക്ത ലോക്കല്‍ സെക്രട്ടറിയും മുന്‍നീലേശ്വരം ഗ്രാമപഞ്ചായത്ത് അംഗവുമായ പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണന്‍ (93) അന്തരിച്ചു. പള്ളിക്കര തോക്കു കേസിലും അടിയന്തരാവസ്ഥ ക്കാലത്തും ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്കിരയായിട്ടുണ്ട് . പാലായി എ എല്‍ പി സ്‌ക്കൂള്‍ മാനേജരാണ്.
ഭാര്യ : രോഹിണി മാടക്കത്ത് മക്കള്‍ : സൗദാമിനി (കരിവെള്ളൂര്‍), രാജീവന്‍ ( പാലായി), ഷൈലജ (കടന്നപ്പള്ളി, ശ്രീലത ( വെള്ളൂര്‍) മരുമക്കള്‍: ഇ പി രാമചന്ദ്രന്‍( റിട്ട. റൂറല്‍ ബാങ്ക് മാനേജര്‍ (കരിവെള്ളൂര്‍), ബിന്ദു ടീച്ചര്‍ ( ടീച്ചര്‍ എ എല്‍ പി സ്‌ക്കൂള്‍ പാലായി),ലക്ഷ്മണന്‍ (ഗള്‍ഫ്,കടന്നപ്പള്ളി), കെ.ജയരാജ് (റിട്ട. ഫാര്‍മസിസ്റ്റ് റൂറല്‍ ബാങ്ക് പയ്യന്നൂര്‍)
സഹോദരങ്ങള്‍ : ശശി, തങ്കമണി ശോഭന പരേതരായ കുഞ്ഞാത പൊക്കി ചിറ്റേയി, കാരിച്ചി നാരായണന്‍.
ഉച്ചക്ക് 230 ന്പാലായി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.സംസ്‌കാരം വൈകിട്ട് 4 മണിക്ക് പാലാത്തടം ശ്മശാനത്തില്‍.

 

error: Content is protected !!