ദേശീയ അധ്യാപക ദിനം ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് വിനോദ് പുറവങ്കരയെ ആദരിച്ചു

കാഞ്ഞങ്ങാട് : ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ് അധ്യാപനവും, സാമൂഹ്യ പ്രവര്‍ത്തനവും പരസ്യപ്പെടുത്താതെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ദീര്‍ഘകാലം അധ്യാപക മേഖലയില്‍ സേവനം ചെയ്ത മുന്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അതിയാമ്പൂരിലെ വിനോദ് പുറവങ്കര യെ ആദരിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ ആദരവ് മുന്‍ പ്രസിഡണ്ട് എന്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്ത് ആദരവ് നല്‍കി. ഡിസ്റ്റിക് ചീഫ് കോഡിനേറ്റര്‍ നാസര്‍ കൊളവയല്‍ മുഖ്യാതിഥിയായി. സെക്രട്ടറി പി പ്രദീപന്‍, ട്രഷറര്‍ പി ബി ഗുല്‍സാര്‍, അംഗങ്ങളായ കെ സുരേന്ദ്രന്‍, അനില്‍ മടിക്കൈ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!