ശ്രീകുമാര്‍ മാസ്റ്റര്‍ ബളാംതോട് രചിച്ച ‘എഗിയേ ജാവോ’ പുസ്തക പ്രകാശനവും സെമിനാറും നടത്തി

ബളാംതോട് : ‘ജീവിത വിജയത്തിന് ഒരു ഭാരതീയ ദര്‍ശനം’ എന്ന ലക്ഷ്യത്തോടെ അദ്ധ്യാത്മ രാമായണ കഥകളെ ആസ്പദമാക്കി അധ്യാപകനും മോട്ടിവേഷണല്‍ സ്പീക്കറുമായ ശ്രീകുമാര്‍ മാസ്റ്റര്‍ ബളാംതോട് രചിച്ച
‘എഗിയേ ജാവോ’ എന്ന പുസ്തത്തിന്റ പ്രകാശനവും സെമിനാറും ബളാംതോട് മില്‍മ ഹാളില്‍ വെച്ച് നടന്നു.
രാമായണ ദര്‍ശനം ജീവിതത്തിനും സമൂഹത്തിനും ഒരു വഴികാട്ടി എന്ന വിഷയത്തില്‍ പ്രൊഫ: സനല്‍കുമാര്‍ നയിച്ച സെമിനാറും നടന്നു.. പൂജനീയ ബ്രഹ്‌മ ചാരിണി ദിശ ചൈതന്യ മാതാജി ചിന്മയ മിഷന്‍, പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രദീപ്കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ബാലചന്ദ്രന്‍ പെരിയ അധ്യക്ഷനായി. അഡ്വ. പി. കെ. ചന്ദ്രശേഖരന്‍
സംസാരിച്ചു. ശ്രീകുമാര്‍ മാസ്റ്റര്‍ സ്വാഗതവും അഡ്വ. അജയ് ശേഖര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!