മോഹനം ഗുരുസന്നിധി നവരാത്രി ആഘോഷം 10 ന്

കോട്ടപ്പാറ : കൊടവലം മോഹനം ഗുരുസന്നിധി ഒക്ടോബര്‍ 10 ന് രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 മണി വരെ മോഹനം ഗരുസന്നിധിയില്‍ വിവിധ സംഗീത പരിപാടികളോടെ നടക്കും. 9 മണിക്ക് കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസനും ശിഷ്യരായ കാഞ്ഞങ്ങാട് ടി.പി. സോമശേഖരന്‍ , മനോജ് പയ്യന്നൂര്‍, രാജേഷ് തൃക്കരിപ്പൂര്‍ , ഈശ്വരന്‍ നമ്പൂതിരി, ഷാജികുമാര്‍ തുരുത്തി, നരേന്ദ്രന്‍ നീലേശ്വരം, ഗോപി പട്ടേന , സുധീര്‍കുമാര്‍, ജയഭാരതി കാസര്‍കോട് , നന്ദന നമ്പ്യാര്‍, എ കെ. തൃഷ്ണ എന്നിവര്‍ചേര്‍ന്ന് നവരാത്രി കൃതികള്‍ ആലപിക്കും. തുടര്‍ന്ന് ഗുരുസന്നിധി അംഗങ്ങളുടെ സംഗീതാര്‍ച്ചന ഉച്ചകഴിഞ്ഞ് 3 ന് മണ ഗണരാജ് കാര്‍ളെ, എസ്. നവനീത് കൃഷ്ണന്‍ എന്നിവരുടെ വയലിന്‍ ഡ്യൂയറ്റ്.

 

error: Content is protected !!