കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവ്, മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍ തുടങ്ങി എല്ലാ മേഖലകളിലും നന്മയുടെ കൈ യ്യൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭ പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഓര്‍മയ്ക്കായി ഒരുക്കിയ മാഷ് ഓര്‍മ്മ ബഹു വര്‍ണ്ണ സ്മരണിക ഒക് ടോബര്‍ 18ന് പ്രകാശനം ചെയ്യാന്‍ അതിഞ്ഞാലില്‍ ചേര്‍ന്ന സ്മരണിക സമിതി യോഗം തീരുമാനിച്ചു. മുസ്ലിംലീഗ് ദേശീയ സീനിയര്‍ ഉപാധ്യക്ഷന്‍ എം.പി അബ്ദസമദ് സമദാനി എം.പി പ്രകാശന കര്‍മ്മം നിര്‍വഹിക്കും. മാഷിന്റെ മകന്‍ പി ഖാലിദ് ആദ്യ പ്രതി സ്വീകരിക്കും. അതിഞ്ഞാലിലെ എം.ബി.എം ക്രസന് ന്റ് കംപൗണ്ടില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ജില്ലയി ലെ എം.എല്‍.എമാരായ എ.കെ.എം അഷ്റഫ്, കല്ലട്ര മാഹിന്‍, കെ നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍ എന്നിവരും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ബഷീര്‍ വെള്ളി ക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തും.
പ്രകാശന കര്‍മ്മം വന്‍ വിജയമാക്കാനുള്ള പരിപാടികള്‍ യോഗം ആവിഷ്‌കരിച്ചു.
സമിതി യോഗത്തില്‍ സമിതി ചെയര്‍മാന്‍ തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് കുഞ്ഞി, എ.പി ഉമ്മര്‍, ഫസലുറഹ്‌മാന്‍ ഏ.എം, ഖാലിദ് അറബിക്കാടത്ത്, പി.എം ഫൈസല്‍, സി.എച്ച് സു ലൈമാന്‍, പി.എം.എ അസീസ് പ്രസംഗിച്ചു. ചിഫ് എഡിറ്റര്‍ ടി. മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു.
