നീലേശ്വരം: പാലത്തിന് മുകളില്‍ നിന്ന് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ യുവാവ് കാറിടിച്ചു മരിച്ചു.
ഭീമനടി പങ്കയം പാട്ടില്ലത്ത് കീഴാമല എറമുള്ളന്‍ സെബിയത്ത് ദമ്പതികളുടെ മകന്‍ കെ.പി. മുഹമ്മദ് സാദാത്ത് (41)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ കയ്യൂര്‍ ചായ്യോത്ത് റോഡില്‍ കയ്യൂര്‍ അരയാക്കടവ് പാലത്തിന് മുകളില്‍ വെച്ചാണ് അപകടം. സാദാത്തിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു. അപകടം ഉണ്ടാക്കിയ കെഎല്‍ 60 ആര്‍ 4446 നമ്പര്‍ കാര്‍ ചീമേനി പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ഫര്‍സാന . മക്കള്‍: സഫ്വാന്‍, സഹല്‍, മുസ്തഫ. അബ്ദുള്ള.
