കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ പൂരക്കളി പണിക്കര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു; തൃക്കരിപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങരയുടെ സഹോദരന്‍ പൊള്ളപ്പൊയിലിലെ കെ. സുകുമാരന്‍ ആണ് മരിച്ചത്

ചെറുവത്തൂര്‍: പ്രമുഖ പൂരക്കളി പണിക്കരും തൃക്കരിപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങരയുടെ സഹോദരനുമായ ചെറുവത്തൂര്‍, കൊടക്കാട്, പൊള്ളപ്പൊയിലിലെ കെ. സുകുമാരന്‍ (65) മരിച്ചു. കാഞ്ഞങ്ങാട്, കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ പൂരക്കളി പണിക്കരായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഉറക്കത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കരക്കക്കാവില്‍ ഗോവിന്ദന്‍ കുളങ്ങര മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ഡോ. നീതു സുകുമാരന്‍ (എറണാകുളം), സീതു സുകുമാരന്‍ (എഞ്ചിനീയര്‍ ബംഗളൂരു). മരുമക്കള്‍: മനീഷ് (എഞ്ചിനീയര്‍ എറണാകുളം), ചേതന്‍ (എഞ്ചിനീയര്‍ യു.കെ). മറ്റു സഹോദരങ്ങള്‍: നാരായണന്‍ (വിമുക്തഭടന്‍), ശശി(പ്രവാസി),സത്യന്‍.

 

error: Content is protected !!