പട്ടിക വിഭാഗ ഗ്രാന്റുകള്‍ നിഷേധിച്ച സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകണം:ആദിവാസി കോണ്‍ഗ്രസ്

പരപ്പ: പട്ടിക വിഭാഗവിദ്യാര്‍ത്ഥി കളുടെ ഉന്നത പഠന ത്തിനായുള്ള ഹോസ്റ്റല്‍ ഫീസ് ലംപ്‌സം ഗ്രാന്റ് അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ച സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകണം തെരഞ്ഞെടുപ്പെന്ന് കേരളാ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറി പത്മനാഭന്‍ ചാലിങ്കാല്‍. മൂന്നുവര്‍ഷത്തോളമായി വിദ്യാര്‍ഥികളുടെ ഗ്രാന്റുകള്‍ മുടങ്ങികിടക്കുന്നു.പല പദ്ധതികളും ആനുകൂല്യങ്ങളും അട്ടിമറിച്ചു.ഇതുമൂലം പലവിദ്യാര്‍ഥികളും പഠനം നിര്‍ത്തിയതായും പത്മനാഭന്‍ പറഞ്ഞു കേരളാ ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോഗം പരപ്പയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ യു. ഡി. എഫ് സ്ഥാനാര്‍ഥി കളെ വിജയിപ്പിക്കുന്നതിനായി ഭവനസന്ദര്‍ശനവും കുടുംബ യോഗവുംനടത്താനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി. കെ. രാഘവന്‍ ആദ്യക്ഷത വഹിച്ചു.ജനാര്‍ദ്ദനന്‍ ചേബേന ,മാധവന്‍ ചുള്ളി, കണ്ണന്‍ മാളൂര്‍ക്കയം,കൃഷ്ണന്‍ പയാളം,ശ്യാമള എടത്തോട്,തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!