തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവികുളങ്ങര പത്രിക സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി എ ഘടകകക്ഷി ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായ രവികുളങ്ങര
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ഉപ ഭരണാധികാരി പി കെ പ്രേമാനന്ദ് നാമ നിര്‍ദ്ദേശപത്രിക നല്‍കി. മണ്ഡലം ഇന്‍ചാര്‍ജ്ജും സംസ്ഥാന കമ്മിറ്റി അംഗമായ എ. വേലായുധന്‍, ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ടി വി ഷിബിന്‍, ജനറല്‍ സെക്രട്ടറി എ കെ.ചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം ഭാസ്‌കരന്‍, ട്വന്റി ട്വന്റി ജില്ലാ കോര്‍ഡിനേറ്റര്‍ രമണി രാജേഷ്, ചീഫ് ഏജന്റ് അഡ്വ.ഇ.എം സോജു, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി സി. രാമചന്ദ്രന്‍, യു.രാജന്‍, ടി കുഞ്ഞിരാമന്‍, ടി. രാധാകൃഷ്ണന്‍, എം കെ അഖില്‍, മയ്യില്‍ നാരായണന്‍, കെ സതീശന്‍, ശശീധരന്‍ തൃക്കരിപ്പൂര്‍, ഇ.രാമചന്ദ്രന്‍ തുടങ്ങി നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പത്രിക സമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

 

error: Content is protected !!