കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം.ബല്‍രാജ് നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.കാഞ്ഞങ്ങാട് എന്‍ഡിഎ ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ക്ക് ഒപ്പം പ്രകടനമായി എത്തിയാണ് നിയോജക മണ്ഡലം ഭരണാധികാരി കെ ആര് മനോജിന് പത്രിക സമര്‍പ്പിച്ചു. രണ്ട് സെറ്റ് വീതമുള്ള പത്രികയാണ് സമര്‍പ്പിച്ചത്. വെള്ളരിക്കുണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ കെ വേണുഗോപാലാണ് ഡമ്മി സ്ഥാനാര്‍ത്ഥിയായ പത്രിക സമര്‍പ്പിച്ചത്. മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ എം പ്രശാന്ത്, വിനീത് മുണ്ടമാണി, സംസ്ഥാന കമ്മിറ്റി അംഗം ഏ വേലായുധന്, ജില്ലാ കമ്മിറ്റിയംഗം ഇ.കൃഷ്ണന്, സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം പ്രഭാരിയുമായ പിആര്‍ സുനില്‍, മണ്ഡലം ഇന്‍ചാര്‍ജ് എം പ്രദീപ്കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് എച്ച് ആര് സുകന്യ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി പത്മനാഭന്, ബിജി ബാബു, ശ്രീജിത്ത് പറക്കളായി, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വി കുഞ്ഞിക്കണ്ണന് ബളാല്‍,ചന്ദ്രന് കല്ലുരാവി, എച്ച് ആര് ശ്രീധരന്, ജോണ്‍ ഐമണ്‍, വൈശാഖ് മാവുങ്കാല്‍, ശശികുമാര്‍ പുതിയവളപ്പ്, ഉണ്ണികൃഷ്ണന് അപ്പാട്ടി വളപ്പ്, കെ. ശോഭന എച്ചിക്കാനം, എം പ്രകാശന്, എന്‍ ദിനേശന് , ഗംഗാധരന് രാംനഗര്‍, രവീന്ദ്രന് മാവുങ്കാല്‍, എം.ശങ്കരന് നമ്പൂതിരി, രാജീവന് പടിഞ്ഞാറക്കര, കെ. സുമേഷ് കെവ്വല്, എ.എം.രോഷ്മ, ബിഎം നീഷ്മ, തുടങ്ങി നിരവധി പേര് സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
