കാഞ്ഞങ്ങാട്: പത്ത് വര്‍ഷക്കാലം കേരളത്തില്‍ സംഭവിച്ചത് സമാനതകളില്ലാത്ത വികസന മാതൃകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ദിവസം നാല് കഴിഞ്ഞിട്ടും മുഴുവന്‍ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും യു ഡി എഫിന് സാധിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, സ്ഥാനാര്‍ത്ഥി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂര്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപറമ്പന്‍, എന്‍.സി.പി.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, ഐ.എസ്.ജെ. ഡി ജില്ലാ പ്രസിസന്റ് പി.പി. രാജു, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി. ടി നന്ദകുമാര്‍, ആര്‍. ജെ. ഡി ജില്ലാ സെക്രട്ടറി അഡ്വ. രാമചന്ദ്രന്‍, ഐ. എന്‍. എല്‍ മണ്ഡലം സെക്രട്ടറി കെ. സി മുഹമ്മദ് കുഞ്ഞി, കോണ്‍ഗ്രസ് (എസ്) ജില്ലാ സെക്രട്ടറി പ്രമോദ് കരുവളം, ആര്‍. എസ്. പി ജില്ലാ സെക്രട്ടറി വി.കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. കെ.രാജ് മോഹന്‍, വി. കെ രാജന്‍,സജി സെബാസ്റ്റ്യന്‍, പി. പി രാജന്‍, രാഹുല്‍ നീലാങ്കര, അഡ്വ.പി.അപ്പുക്കുട്ടന്‍, കൃഷ്ണന്‍ ഒക്ലാവ്, കെ.വി സുജാത, പി.കെ നിഷാന്ത്, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തുളസി തുടങ്ങിയവരും സംബന്ധിച്ചു. മണ്ഡലം കണ്‍വീനര്‍ കെ. വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍ : വി. കെ രാജന്‍ ( ചെയര്‍മാന്‍ ) കെ. വി കൃഷ്ണന്‍ ( കണ്‍വീനര്‍ )
