State

വയലിന്‍ വിസ്മയമായി എല്‍ സുബ്രഹ്‌മണ്യം

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ദീപാവലി സംഗീതോത്സവത്തില്‍ ലോക പ്രശസ്ത വയലിന്‍ വിദ്വാന്‍ എല്‍ സുബ്രഹ്‌മണ്യവും മകന്‍ അമ്പി സുബ്രഹ്‌മണ്യവും ചേര്‍ന്ന് വയലിനില്‍ നാദ വിസ്മയം തീര്‍ത്തു. നളിനകാന്തി രാഗത്തിലെ മന വ്യാള കിം , വരാളി രാഗത്തിലെ . മാമവ മീനാക്ഷി ,ഗാനമൂര്‍ത്തി രാഗത്തിലെ ത്യാഗരാജ കൃതി, കേദാര ഗൗള , രവി ചന്ദ്രിക, കാപി രാഗത്തിലെ സ്വന്തം കൃതിയും കര്‍ണ്ണാടക സംഗീതവും പാശ്ചാത്യ സംഗീതവും സംയോജിപ്പിച്ച് തന്റേതായ ശൈലിയില്‍ ആസ്വാദകരെ ആശ്ചര്യചകിതരാക്കി. മൃദംഗത്തില്‍ വി വി രമണ മൂര്‍ത്തിയും ഘടത്തില്‍ തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍, മുഖര്‍ശംഖില്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദും പക്കമേളമൊരുക്കി. ഭാര്യയും പ്രശസ്ത പിന്നണിഗായികയുമായ കവിതാ കൃഷ്ണമൂര്‍ത്തിയും ചേര്‍ന്ന് ഗോപൂജ നടത്തി. വൈഷ്ണവി ആനന്ദിന്റെ ദീപപ്രഭ കച്ചേരിയില്‍ ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാറിന്റെ ലക്ഷ്മണാഗ്രജ , മാതേ ഗോമാതേ എന്ന ഭജനകളും ആലപിച്ചു.

 

error: Content is protected !!