State

ലഹരിക്കെതിരെ ഇഖ്ബാല്‍ നഗര്‍ അജ്മാസ് ക്ലബ്ബ് സംഘടിപ്പിച്ച മാരത്തോണ്‍ ഓട്ടം ശ്രദ്ധേയവും കായികോല്‍സവവുമായി; ‘റണ്‍ ഫോര്‍ എ ഡ്രഗ്ഗ് ഫ്രീ ഫ്യൂച്ചര്‍’ എന്ന സന്ദേശവുമായി ഓടിയ മാരത്തോണ്‍ ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ എസ് എച്ച് ഒ കെ.പി.ഷൈന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഇഖ്ബാര്‍ നഗര്‍ അജ്മാസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച മാരത്തോണ്‍ 2026 വന്‍ വിജയവും ശ്രദ്ധേയവുമായി ‘റണ്‍ ഫോര്‍ എ ഡ്രഗ് ഫ്രീ ഫ്യൂച്ചര്‍’ എന്ന സന്ദേശം ഉയര്‍ത്തിയാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ കെ.പി.ഷൈന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന സമ്മാന വിതരണ ചടങ്ങില്‍ അജ്മാസ് ക്ലബ്ബ് പ്രസിഡണ്ട് എം. ഹമീദ് ഹാജി അദ്ധ്യക്ഷനായി. സി.എച്ച് ഹംസ സ്വാഗതം പറഞ്ഞു. അഹമ്മദ് കിര്‍മാണി മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗങ്ങളായ സി.കുഞ്ഞാമിന, അപര്‍ണ്ണ, അജ്മാസ് ക്ലബ്ബ് സെക്രട്ടറി ജുനൈഫ്, അബ്ദുല്‍ ഖാദര്‍,
കരീം കപ്പണക്കാല്‍, മജീദ് വെള്ളിക്കോത്ത്, ആസിഫ് സി പി, ജസീം കെ പി, വാര്‍ഡ് എന്നിവര്‍ സംസാരിച്ചു. മാരത്തോണ്‍ പുരുഷ വിഭാഗത്തില്‍ അഭിഷേക് പരപ്പ ഒന്നാം സ്ഥാനവും, നയനേഷ് നീലേശ്വരം, ചന്ദ്രന്‍ പാക്കം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ഇന്ദു മോള്‍ എം.കെ.ഒന്നാം സ്ഥാനവും തനുജാക്ഷി കിടൂര്‍,രേവതി കൊളവയല്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. മാരത്തണില്‍ പങ്കെടുത്ത് മത്സരം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലുകളും നല്‍കി അനുമോദിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇനിയും യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും,നാടിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അജ്മാസ് ക്ലബ്ബ് പ്രസിഡന്റ് എം. ഹമീദ് ഹാജി അഭ്യര്‍ത്ഥിച്ചു.

 

error: Content is protected !!