കാഞ്ഞങ്ങാടിന്റെ റെയിൽവേ വികസനത്തിനായി ഒന്നിച്ചു പോരാടാൻ സർവകക്ഷി തീരുമാനം; നാളെ മുഖ്യമന്ത്രിയെ കാണും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ റെയിൽവേ വികസനം ത്വരിതപ്പെടുത്താൻ കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിന്റെ നേതൃത്വത്തിൽ സർവകക്ഷി നിവേദന സംഘം നാളെ കാഞ്ഞങ്ങാട് എത്തുന്ന മുഖ്യമന്ത്രിയെ കാണും. കാഞ്ഞങ്ങാട് – പാണത്തൂർ, കാണിയൂർ റെയിൽ പാത ഉൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ പിന്നോക്ക അവസ്ഥ പരിഹരിക്കുന്നതിനും സർവതോമുഖമായ വികസനത്തിനും കാഞ്ഞങ്ങാടിനോടുള്ള അവഗണനയ്ക്ക് എതിരെ യോജിച്ച് പോരാട്ടം നടത്താൻ കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു.
യോഗം നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ ആസിഫ് അധ്യക്ഷനായി. അഡ്വ. പി. അപ്പുകുട്ടൻ, എ വേലായുധൻ, എം.സി ജോസ്, ടി മുഹമ്മദ് അസ്ലം, ബഷീർ വെള്ളിക്കോത്ത്, ബാലകൃഷ്ണൻ കൂക്കൾ, പി.വി സുരേഷ്, പി.കെ നിഷാന്ത്, എൻ അശോക് കുമാർ, എ ഹമീദ് ഹാജി, സി.എ പീറ്റർ, എം.കെ വിനോദ് കുമാർ, സൂറൂർ മെയ്തു ഹാജി, ഫസലു റഹ്മാൻ, ബഷീർ ആറങ്ങാടി, ഉമ്മർകുട്ടി, പി.എം ഫാറൂഖ്, അയ്യൂബ്, ടൈറ്റസ്, പി.എം നാസർ, മുകുന്ദ പ്രഭു, പി.വി ബാലകൃഷ്ണൻ, സി.കെ. നാസർ, എ ദാമോധരൻ, ശ്രീകുമാർ, സൂര്യനാരായണ ഭട്ട്, മാനുവൽ കുറിച്ചിത്താനം, സി മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി, കെ.പി മോഹനൻ, നാരായണൻ മൂത്തൽ, കൈയ്യും എന്നിവർ സംസാരിച്ചു.മർച്ചന്റ് അസോസിയേഷൻ
സെക്രട്ടറി പി. മഹേഷ് സ്വാഗതവും ട്രഷറർ ഹസിഫ് മെട്രോ നന്ദിയും പറഞ്ഞു.

