local news

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 20 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

തലശ്ശേരി: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 20-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.
പാനൂര്‍ മൊകേരി പാനേന്റവിട ഹൗസില്‍ ഷാല്‍മിന്‍ സജീഷ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ത്യന്‍ സൈന്യത്തില്‍ അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് ഷാല്‍മിനെ തെരഞ്ഞെടുത്തിരുന്നു. ഇതിനിടെയാണ് മരണം തട്ടിയെടുത്തത്. സജീവന്‍-ജിമിഷ ദമ്പതികളുടെ മകനാണ്. സഹോദരി: ഷാന്‍വിയ.

 

error: Content is protected !!