local news

ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കുക: കെ.എസ്.ടി.എ ബേക്കല്‍ ഉപജില്ലാ സമ്മേളനം

കാഞ്ഞങ്ങാട്: ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും എന്‍.പി.എസ് സംവിധാനം പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം പുന:സ്ഥാപിക്കണമെന്നും വെള്ളിക്കോത്ത് നടന്ന കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ.)ബേക്കല്‍ ഉപജില്ലാസമ്മേളനം ആവശ്യപ്പെട്ടു. വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്ന സമ്മേളനം കെ എസ് ടി എ ജില്ലാ പ്രസിഡന്റ് കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ഉപജില്ലാ എം.പ്രസിഡന്റ് വിജയകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ ജോ: സെക്രട്ടറി എം.സുനില്‍കുമാര്‍ സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ്ജില്ലാ സെക്രട്ടറി വി.എം. ഹരിപ്രിയ റിപ്പോര്‍ട്ടും എം. ഫാത്തിബി രക്തസാക്ഷി പ്രമേയവും കെ.വി. സിനിമോള്‍ അനുശോചന പ്രമേയവും സബ്ജില്ലാ ട്രഷറര്‍ എം.രേഷ്മ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം. രമേശന്‍ , കെ.വി. സത്യന്‍,കെ.എം. ഈശ്വരന്‍ ,വി.പുഷ്പ, ടി.വിഷ്ണുനമ്പൂതിരി, ടി.ശൈലജ, ടി. മധുസൂദനന്‍ ,എം.പ്രസന്ന, കെ.വി സതി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ എം.വി.രാഘവന്‍ സ്വാഗതവും കണ്‍വീനര്‍ കെ.വി പ്രവീണ നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് വെള്ളിക്കോത്ത് ടൗണില്‍ നടന്ന പൊതുസമ്മേളനം കെ എസ് ടി എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം
കെ ഹരിദാസ് ഉദ്ഘടനം ചെയ്യ്യും.

 

error: Content is protected !!