ശിശുദിനത്തോടനുബന്ധിച്ച് ഐ.സി.ഡി.എസ് കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തില്‍ ഫ്ലവര്‍ ഷോ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: വനിതാ ശിശു വികസന വകുപ്പ് – ഐ.സി.ഡി.എസ് കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് ഫ്ലവര്‍ ഷോ സംഘടിപ്പിച്ചു. നെഹ്റുവിന് ഏറ്റവും പ്രിയങ്കരം കുട്ടികളും പൂക്കളും എന്നതിന്റെ ഭാഗമായാണ് വേറിട്ടതും മാതൃകാപരവുമായ പരിപാടി നടത്തിയത്. വിവിധ തരത്തിലുള്ള പുഷ്പങ്ങളും നെഹ്റുവിന്റെ ഫോട്ടോകളും കൈകളിലേന്തി അങ്കണവാടി പ്രവര്‍ത്തകരും കുട്ടികളും പൊതുജനങ്ങളും പരിപാടിയില്‍ പങ്കാളികളായി. ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ മടിക്കൈ, അജാനൂര്‍, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എന്നീ സെക്ടറുകളിലാണ് ഫ്ലവര്‍ ഷോ സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെമ്മട്ടംവയല്‍ അങ്കണവാടിയില്‍ നടന്ന ഫ്ലവര്‍ ഷോ സീനിയര്‍ അങ്കണവാടി പ്രവര്‍ത്തക എം. ഓമന ഉദ്ഘാടനം ചെയ്തു. ശിശു വികസന പദ്ധതി ഓഫീസര്‍ സായാഹ്ന കെ.ജെ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ ഷീബലത ഇ.കെ, പ്രസീത ബി.വി, പി. ഊര്‍മിള, വാര്‍ഡ് കൗണ്‍സിലര്‍ പി.വി. രാധ, അങ്കണവാടി വര്‍ക്കര്‍-ഹെല്‍പ്പര്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മടിക്കൈ പഞ്ചായത്ത് ആലയി അങ്കണവാടിയില്‍ നടത്തിയ ഫ്ലവര്‍ ഷോ സീനിയര്‍ അങ്കണവാടി പ്രവര്‍ത്തക വി.വി. ഓമന ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്തിലെ മടിയന്‍ അങ്കണവാടിയിലെ ഫ്ലവര്‍ ഷോ ആറാം വാര്‍ഡ് മെമ്പര്‍ സി.പി. സുബൈറും സീനിയര്‍ അങ്കണവാടി പ്രവര്‍ത്തക കെ. കല്യാണിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

