യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധ പ്രകടനം

കാസര്‍കോട്/കാഞ്ഞങ്ങാട്: ബാങ്കുകളില്‍ പഞ്ചദിന പ്രവൃത്തി വാരം നടപ്പിലാക്കുക, കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പിന്‍വലിക്കുക, യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയില്‍ മാറ്റം വരുത്തുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന സെപ്റ്റംബര്‍ 11-നും, സെപ്റ്റംബര്‍ 28, 29, 30 തീയതികളിലും, ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാലത്തേക്കുമുള്ള പണിമുടക്കിന്റെ മുന്നോടിയായി ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
കാഞ്ഞങ്ങാട് എസ്.ബി.ഐ റീജ്യണല്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സുരേഷ് കുമാര്‍ ഇ.പി, രാജീവ് പി.എം, ഹരിശങ്കര്‍ വി.വി, ശ്രീജിത്ത് വി.പി തുടങ്ങിയവരും, കാസര്‍കോട് ലീഡ് ബാങ്കിന് മുന്നില്‍ നടന്ന പ്രകടനത്തില്‍ ജിഷ കൃഷ്ണന്‍ എ, ടി. രാജന്‍, സുധീര്‍ കുമാര്‍ ബി, സുബ്രഹ്‌മണ്യന്‍, രാഹുല്‍ തുടങ്ങിയവരും സംസാരിച്ചു.

 

error: Content is protected !!