കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം, സംസ്ഥാന വനിതാ സംഗമം 6 ന് പോസ്റ്റര്‍ പ്രചരണം നടത്തി

കാഞ്ഞങ്ങാട്: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ കൂട്ടായ്മയില്‍ ഉള്ള കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ 21, 22, 23 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെയും, അനുബന്ധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 6ന് കണ്ണൂരില്‍ വച്ച് നടക്കുന്ന സംസ്ഥാന വനിത സംഗമത്തിന്റെയും പ്രചരണത്തിന്റെ ഭാഗമായി ജില്ലാ വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ പോസ്റ്റര്‍ പ്രചരണം നടത്തി. യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി കൈരളി ഉദ്ഘാടനം ചെയ്തു. സി രജനി അധ്യക്ഷത വഹിച്ചു. എം പൂമണി, കെ ജയകല, വിലതിക, എ.അനിത എന്നിവര്‍ സംസാരിച്ചു. ജില്ലാ വനിത സബ് കമ്മിറ്റി കണ്‍വീനര്‍ കെ വി തങ്കമണി സ്വാഗതം പറഞ്ഞു.

 

error: Content is protected !!