കാഞ്ഞങ്ങാട്:ദുര്‍ഗാ ഹൈസ്കൂള്‍
എസ് എസ് എല്‍ സി 85/86ബാച്ച് ഓണാഘോഷം 2026
ഒരുമയുടെ ഓണപൊലിമ
ഗ്രൂപ്പിന്റെ ട്രഷറര്‍ അബ്ദുള്‍ സലാമിന്റെ അതിഞ്ഞാലിലുള്ള (നാലപ്പാട് )വില്ലയില്‍ വെച്ച് നടന്നു.
മലയാളം അദ്ധ്യാപകന് പദ്മനാഭന്‍മാഷ് ഉദ്ഘാടനംനിര്‍വഹിച്ചു.പ്രസിഡന്റ് ജയപാലന് കടിക്കാല്‍ അധ്യക്ഷത വഹിച്ചു.
ഹിന്ദി അദ്ധ്യാപകന് കുഞ്ഞമ്പുമാഷ്,
മലയാളഅധ്യാപിക ലളിതടീച്ചര്‍,
വൈസ്പ്രസിഡന്റ്അശോകന്, ജോയിന്റ് സെക്രട്ടറി, ലത, ഗള്‍ഫ് കോഡിനേറ്റര്‍ ശ്രീകൃഷ്ണന് അതിയാമ്പൂര് , നാരായണന് അപ്പാട്ടിവളപ്പ്
എന്നിവര്‍
സംസാരിച്ചു.
സെക്രട്ടറി സതീഷ്പ്രഭു സ്വാഗതവും
ട്രഷറര്‍ അബ്ദുള്‍സലാം (അപ്സരഫുര്ണിച്ചര് )നന്ദിയും പറഞ്ഞു.
തുടര്‍ന്ന് അധ്യാപകര്‍ക്ക് ഓണപുടവയും നല്കി.
ഓണസദ്യയും ഓണക്കളിയും, ഓണാപാട്ടും, തിരുവാതിരയും നടന്നു.
