താല്‍ക്കാലിക റേഷന്‍ വ്യാപാരികളെ സ്ഥിരപ്പെടുത്തുക: കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍

കാഞ്ഞങ്ങാട്: താല്‍ക്കാലിക റേഷന്‍ വ്യാപാരികളെ സ്ഥിരപ്പെടുത്തണമെന്നും, റേഷന്‍ വ്യാപാരികളുടെ വേതനം പുതുക്കി നിശ്ചയിക്കണമെന്നും, എ പി എല്‍ വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍( സിഐടിയു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മേലാംങ്കോട്ട് എകെജി സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ സെക്രട്ടറി പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ശരത്ത് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ ഷൈജ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഐടിയു കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി കെ വി രാഘവന്‍, യൂണിയന്‍ ജില്ലാ ട്രഷറര്‍ എന്‍ ഗോപി, ലീലാ വെള്ളിക്കോത്ത് കെ സുരേന്ദ്രന്‍, എം ദാമോദരന്‍, ജോഷി ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ ജോഷി ജോര്‍ജ്( പ്രസിഡണ്ട്), വി സുധാകരന്‍ എം ദാമോദരന്‍ ( വൈസ് പ്രസിഡണ്ട്മാര്‍), കെ. ശരത്ത്( സെക്രട്ടറി), ടി വി ശ്രീധരന്‍, പി വി സുരേന്ദ്രന്‍ ( ജോ:സെക്രട്ടറിമാര്‍ ) ,എന്‍.ഗോപി( ട്രഷറര്‍ )

 

error: Content is protected !!