കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഒവുചാലിന് സ്ലാബ് ഇല്ല : കുഴിയില്‍ വീണ് ആറുമാസം പ്രായമുള്ള കുഞ്ഞിനും മാതാപിതാക്കള്‍ക്കും പരിക്ക്

കാഞ്ഞങ്ങാട്: ഓവുചാലിന് സ്ലാബ് ഇല്ല , കുഴിയില്‍ വീണ് ആറുമാസം പ്രായമുള്ള കുഞ്ഞിനും മാതാപിതാക്കള്‍ക്കും പരിക്ക്. നീലേശ്വരം കോട്ടപ്പുറം സ്വദേശികളായ എന്‍. ടി. ഹസന്‍ (36), ഭാര്യ ജുനൈദ (30) ഇവരുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനുമാണ് പരിക്കേറ്റത്. കഴിഞ്ഞ മാസം 24ന് രാത്രി 7.30 മണിയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ സലാഫി പള്ളിക്ക് മുന്‍വശത്ത് വെച്ചാണ് സംഭവം. കാര്‍ നിര്‍ത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് ഓവുചാലിന്റെ സ്ലാബിന്റെ മുകളില്‍ നടന്നു പോകുന്നതിനിടയില്‍ ഓവുചാലിന് മുകളില്‍ കൃത്യമായി സ്ലാബ് ഇല്ലാത്ത കാരണമാണ് ഇവര്‍ കുഴിയില്‍ അകപ്പെട്ടത്. വീഴ്ചയില്‍ എന്‍ ടി ഹസന്‍
കയ്യിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുട്ടി തെറിച്ച് അഴുക്കു വെള്ളത്തില്‍ വീഴുകയും കുട്ടിയുടെ തലക്ക് ക്ഷതമേല്‍ക്കുകയും ശ്വാസ കോശത്തിലടക്കം വെള്ളം കയറിയിരുന്നു. ആദ്യം അരിമലയിലും,തുടര്‍ന്ന് ഐഷാല്‍ മെഡിസിറ്റി ഹോസ്പിറ്റലിലും രണ്ട് ദിവസത്തോളം മംഗലാപുരത്തെ ആശുപത്രിയില്‍ ഐ.സിയുവില്‍ ചികില്‍സയില്‍ കുഞ്ഞ് കഴിഞ്ഞിരുന്നു. എന്‍ ടി ഹസന്‍ കാല്‍ മുട്ടിനും ഭാര്യ ജുനൈദയുടെ കാലിന് എല്ല് പൊട്ടി
പ്ലാസ്റ്റര്‍ ഇടുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ വെളിച്ചക്കുറവും അപകടത്തിന് കാരണമായി.

 

error: Content is protected !!