ചന്തേര പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് 139.29 ഗ്രാം എം ഡി എം എ പിടികൂടിയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി നിധിന് രാജ് ഐപിഎസ്സിന്റെ മേല്‍നോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി അനില്‍ കുമാര്‍ എം വി യുടെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിവരുന്ന അന്വേഷണത്തില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി .ഈ അറസ്റ്റോടെ കേസിന്റെ അന്തര്‍സംസ്ഥാന ശൃഖലയുടെ കൂടുതല്‍ ബന്ധം പുറത്തുവരുന്ന് .
കേസിലെ അന്തര്‍സംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂര്‍ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീര്‍ കെ (33) എന്നയാളെ ഈ മാസം 19-ാം തീയതി അമ്പലത്തറയില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന്, അറസ്റ്റിലായ മുഴുവന്‍ പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി (ഇപ്പോള്‍ വെസ്റ്റ് ബംഗാള്‍, ഹൗറ ജില്ലാ നരേന്ദ്രപുട്) റിയ ഖാന് എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) കഴിഞ്ഞ ദിവസം പിടിയിലായത്, ഇവരുടെ കൂട്ടാളിയാണ് ഇപ്പോള്‍ പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശി വിഷ്ണു കുമാര്‍(26) ഇയാളെ ഇന്‍ഡോറില്‍ നിന്നുമാണ് അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്. സാത്തി ഷേഖ് നെ പിടികൂടിയപ്പോള്‍ സമര്‍ത്ഥമായി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു കടന്നുകളയുകയായിരുന്നു. ഒടുവില്‍ സമര്‍ത്ഥമായി ഇയാളെക്കുറിച്ചുള്ള വിവരണങ്ങള്‍ ശേഖരിച്ച് സബ് ഇന്‍സ്പെക്ടര്‍ (ഹൊസ്ദുര്‍ഗ്) നീതു തച്ചഞ്ചേരി ഉള്‍പ്പെട്ട അന്വേഷണ സംഘം നടത്തിയ നീക്കത്തില്‍ ഇന്‍ഡോര്‍ ബെടമ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും ഇയാള്‍ പിടിയിലാകുകയര്ന്നു. ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് . ഇതിനുപുറമേ, കേരളത്തിലെ എം ഡി എം എ ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്ടര്‍ ദസാബയെയും കൊല്ലത്ത് വെച്ച് അന്വേഷണ സംഘം പിടികൂടിയിരുന്നു.
ഇ അറസ്റ്റോടു കൂടി ലഹരി കടത്തിന്റെ പ്രധാനികളിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കേസുമായി ബന്ധമുള്ള കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള തുടര്‍നടപടികള്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ആരംഭിച്ചു കഴിഞ്ഞു.
പ്രതികളെ പിടികൂടിയ സംഘത്തില്‍
ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ നീതു തച്ചഞ്ചേരി ,ജി എസ് സിപിഒ എ .
സനീഷ് കുമാര്‍, ടി കെ .അനില്‍,
ജ്യോതിഷ്, സിപിഒ
ജയേഷ്എന്നിവരും ഉണ്ടായിരുന്നു.
