ഗോശാലയില്‍ നാളെ മുതല്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നാളെയും മറ്റന്നാളും (വ്യാഴാഴ്ച്ച , വെള്ളിയാഴ്ച) ഗാന നാദ നൃത്ത വൈഭവം എന്ന പ്രത്യേക പരിപാടി നടക്കും. വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വിനീത് കെ വി യുടെ ഭരത നാട്യത്തോടെ ആരംഭിക്കും. തുടര്‍ന്ന് നൃത്യ നൂപുര കലാശാലെ ബാംഗ്ലൂര്, ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് , നൃത്യകലാസൗരഭ മൈസൂര്‍ എന്നിവര്‍ ഭരതനാട്യം അവതരിപ്പിക്കും. തുടര്‍ന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയില്‍ നിന്നുള്ള പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധന്‍ വിജയ് ഗോപാല്‍ പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിക്കും. വയലിനിലില്‍ മാഞ്ഞൂര്‍ രഞ്ജിത്, മൃദംഗത്തില്‍ നാഞ്ചില്‍ അരുള്‍, ഘടത്തില്‍ ശ്രീജിത്ത് വെള്ളാട്ടഞ്ഞൂര്‍ എന്നിവര്‍ പക്കമേളമൊരുക്കും.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഭാവന ഉദയകാന്തി ബാംഗ്ലൂര്‍, ആര്‍ഷിയ അരുണ്‍, സന്‍സ് കൃതി സുരത്കര്‍ ബാംഗ്ലൂര്‍ , ശുഭാറാണി ബോളാര്‍ , ശ്രേയ ആര്‍, ആദിശ്രീ ആനന്ദ്, മാധവി ദാവണ്‍ഗരെ എന്നിവരുടെ നൃത്തനൃത്യങ്ങള്‍ അരങ്ങേറും രാമാര്‍പ്പണ ഭജന്‍സംഘത്തിന്റെ ഭജനയും ഗുരുവായൂര്‍ ഭാഗ്യലക്ഷ്മിയുടെ സംഗീത കച്ചേരിയും ശ്രീകൃഷ്ണ ജയന്തിയുടെ മാറ്റുകൂട്ടാനുണ്ടാവും. വൈകുന്നേരം 6 മണി മുതല്‍ മിനി ബാനര്‍ജിയുടെയും സൗമ്യ ബാല ഗോപാലിന്റെയും മോഹിനിയാട്ടവും, ആര്‍ എല്‍ . വി. ആനന്ദിന്റെ ഭരതനാട്യവും ഗോശാലയിലെ ധേനുമണ്ഡപത്തില്‍ നടക്കും

 

error: Content is protected !!